Advertisement

കെട്ടിട നിർമ്മാണങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റിൽ ഇളവ് നൽകുന്നു

June 10, 2020
Google News 1 minute Read
quarrying permit relaxation construction

ഇരുപതിനായിരം ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിട നിർമ്മാണങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റിൽ ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കെട്ടിട നിർമ്മാണത്തിന് അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിനു 300 ചതുരശ്രമീറ്ററിനു മുകളിൽ ക്വാറിയിംഗ് പെർമിറ്റ് വേണമെന്നായിരുന്നു നിബന്ധന. 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടേയും കെട്ടിടങ്ങളുടേയും ഉടമസ്ഥരുടെ സമ്മതപത്രം, റവന്യൂ രേഖകൾ, പാരിസ്ഥിതിക അനുമതി, സർവെ മാപ്പ്് എന്നിവ പെർമിറ്റിനായി ഹാജാരാക്കണം. എന്നാൽ മന്ത്രിസഭാ തീരുമാനത്തോടെ ഇരുപതിനായിരം ചതുരശ്രമീറ്റർ വരെ പെർമിറ്റിൽ ഇളവ് ലഭിക്കും.

കേന്ദ്ര നിയമത്തിന് അനുസൃതമായാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കെട്ടിട നിർമ്മാണ മേഖല നേരിട്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Story Highlights- quarrying permit relaxation construction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here