പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

six confirmed covid palakkad

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് മെയ് 29ന് എത്തിയ ലക്കിടി പേരൂർ സ്വദേശി(50 പുരുഷൻ), യുഎഇയിൽ നിന്ന് ജൂൺ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷൻ), ദുബായിൽ നിന്ന് മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29 സ്ത്രീ), നൈജീരിയിൽ നിന്ന് വന്ന കോങ്ങാട് ചെറായ സ്വദേശി(47, പുരുഷൻ), കരിമ്പുഴ സ്വദേശി (30 പുരുഷൻ), ഡൽഹിയിൽ നിന്ന് വന്ന അട്ടപ്പാടി കൽക്കണ്ടി സ്വദേശി(24 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 പേരായി. ഇതിന് പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 65 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള ഒൻപത് പേർക്കും (ഒരാൾ മരണമടഞ്ഞു), മലപ്പുറം ജില്ലയിൽ നിന്നുള്ള ഏഴു പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ആറു പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Story Highlights- six confirmed covid palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top