കേരളാ കോൺഗ്രസ്സ് എമ്മിലെ തർക്കം പരിഹരിക്കുന്നതിന് മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും

കേരളാ കോൺഗ്രസ്സ് എമ്മിലെ തർക്കം പരിഹരിക്കുന്നതിന് മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടാണ് നേതൃത്വം അനുനയ ചർച്ച നടത്തുന്നത്.
കരാർ പ്രകാരം പദവി വിട്ടുനൽകാൻ ജോസ് പക്ഷം തയാറാകണമെന്ന് മുന്നണി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ജോസ് കെ മാണി. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ്സ് നേതൃത്വവും മുന്നണി നേതൃത്വവും ഇന്ന് വീണ്ടും ജോസ് കെ മാണിയുമായി ചർച്ച നടത്തുന്നത്. പ്രശ്‌നപരിഹാരത്തിന് ജോസഫ് പക്ഷത്തോട് കൂടുതൽ സാവകാശം തേടിയിരിക്കുകയാണ് കോൺഗ്രസ്സ്. ഇരുകൂട്ടരെയും മുന്നണിയിലുറപ്പിച്ചു നിർത്തിക്കൊണ്ടുളള പ്രശ്‌നപരിഹാര സാധ്യതകളാണ് നേതൃത്വം ആരായുന്നത്.
Story highlight: The Front leadership will hold talks with Jose K Mani today to resolve the dispute in the Kerala Congress M (M)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here