‘ചൈന പോലുള്ള അന്താരാഷ്ട്ര വിഷയങ്ങൾ ട്വിറ്ററിലൂടെ ചോദിക്കരുത്’: രാഹുൽ ഗാന്ധിയോട് കേന്ദ്ര മന്ത്രി

ചൈനയുമായുള്ള തർക്കം സംബന്ധിച്ച് ട്വിറ്ററിലൂടെ ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അന്താരാഷ്ട്ര വിഷയങ്ങൾ ട്വിറ്ററിലൂടെ ചോദിക്കരുതെന്ന് രവി ശങ്കർ പ്രസാദ് രാഹുൽ ഗാന്ധിക്ക് മറുപടിയായി പറഞ്ഞു.
‘ചൈനയുമായുള്ള തർക്കം സംബന്ധിച്ച അന്താരാഷ്ട്ര കാര്യങ്ങൾ ട്വിറ്റിലൂടെ ചോദിക്കരുതെന്ന കാര്യം രാഹുൽ ഗാന്ധി അറിയണം. ബലാകോട്ട് വ്യോമാക്രമണത്തിനും, 2016 ലെ ഉറി ആക്രമണത്തിനും തെളിവ് ചോദിച്ച വ്യക്തിയാണ് അദ്ദേഹം’-രവി ശങ്കർ പ്രസാദ് എഎൻഐയോട് പറഞ്ഞു.
ചൈന ലഡാക്കിലെ അതിർത്തിയിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ലഡാക്കിലെത്തി ഇന്ത്യയുടെ ഭൂമി ചൈന കീഴടക്കിയോ എന്നതിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നിരന്തരം ട്വീറ്റ് ചെയ്തിരുന്നു.
Story Highlights- Union Minister Schools Rahul Gandhi For Asking China Question
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here