പൊലീസിൽ വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രൂപീകരിക്കുന്നു

പൊലീസിൽ വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. വനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ സംയുക്തമായി അന്വേഷിക്കാൻ ഇതുവഴി കഴിയും.
പൊലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരായിരിക്കും യൂണിറ്റിൽ ഉണ്ടാകുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന പൊീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
Read Also : പത്തനാപുരത്ത് ആന ചെരിയാൻ കാരണവും പൈനാപ്പിളിൽ വച്ച പടക്കം; മൂന്ന് പേർ പിടിയിൽ
വനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ പൊലീസും ഫോറസ്റ്റും ഇനിമുതൽ പരസ്പരം പങ്കുവയ്ക്കും. ഇതുവഴി ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവരെ പെട്ടെന്നുതന്നെ നിയമത്തിന് മുൻപിൽ ഹാജരാക്കാൻ കഴിയും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യുന്നതിന് പൊലീസ്, ഫോറസ്റ്റ്, റവന്യൂ, പട്ടികവർഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്തയോഗം മൂന്നുമാസത്തിലൊരിക്കൽ ചേരാൻ മുഖ്യമന്ത്രി നിർദേശിച്ചു.
Story Highlights- wildlife crime investigation unit police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here