കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; ആറുപേര്‍ക്ക് രോഗമുക്തി

covid

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.

ജൂണ്‍ അഞ്ചിന് ട്രെയിനില്‍ വന്ന 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ടാക്സി കാറില്‍ വന്ന ഒരേ കുടുംബത്തിലെ 21,54,23 വയസുകളുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസിന് വന്ന 28 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, മെയ് 28 ന് ട്രെയിനിന് ഒന്നിച്ച് വന്ന 33, 46 വയസുകളുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് കുവൈത്തില്‍ നിന്ന് വന്ന 63 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ എട്ടിന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആറുപേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 46,56 വയസുകളുള്ള മീഞ്ച സ്വദേശികള്‍ ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 27 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കാസര്‍ഗോഡ് നഗരസഭാ സ്വദേശി, മെയ് 28 രോഗം സ്ഥിരീകരിച്ച 29, വയസുള്ള മംഗല്‍പാടി സ്വദേശി, 40 വയസുള്ള പൈവളിഗെ സ്വദേശി എന്നിവര്‍ കാസര്‍ഗോഡ് ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ നിന്നും മാഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 27 ന് കൊവിഡ് പോസിറ്റീവായ 47 വയസുള്ള മംഗല്‍പാടി സ്വദേശി പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും രോഗമുക്തി നേടി.

 

Story Highlights:  coronavirus, covid19, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top