Advertisement

കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കൊവിഡ് ബാധ; അഞ്ചു പേര്‍ക്ക് രോഗമുക്തി

June 11, 2020
Google News 1 minute Read
covid

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 22ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഐഎക്സ് 714 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി രണ്ടു വയസുകാരന്‍, മെയ് 27ന് അബൂദബിയില്‍ നിന്നുള്ള ഐഎക്സ് 1716 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 26കാരി, അന്നേദിവസം തന്നെ ദുബായില്‍ നിന്നുള്ള ഐഎക്സ് 1746 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 30കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ചാര്‍ട്ടേഡ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് ജൂണ്‍ ആറിന് എത്തിയ വേങ്ങാട് സ്വദേശി 55കാരന്‍, ജൂണ്‍ ഒന്‍പതിനെത്തിയ ഉദയഗിരി സ്വദേശി 44കാരന്‍, മെയ് 31ന് ബെഹ്‌റൈനില്‍ നിന്നുള്ള ഐഎക്സ് 1376 വിമാനത്തിലെത്തിയ കടന്നപ്പള്ളി സ്വദേശി 27കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ജൂണ്‍ ഒന്‍പതിനാണ് ചെമ്പിലോട് സ്വദേശി 63കാരന്‍ ബംഗളൂരുവില്‍ നിന്നെത്തിയത്.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 278 ആയി. ഇതില്‍ 163 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ചു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 26കാരി, ആന്തൂര്‍ സ്വദേശി 32കാരി, ബക്കളം സ്വദേശി 21കാരി, മതലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശികളായ ഒന്‍പത് വയസുകാരിയും 40 വയസുകാരിയുമാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 11282 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 51 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 87 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 16 പേരും വീടുകളില്‍ 11098 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9743 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9101 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8572 എണ്ണം നെഗറ്റീവാണ്. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

Story Highlights:   covid19, coronavirus, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here