Advertisement

പള്ളി തുറക്കുന്നതിനെ ചോദ്യം ചെയ്തു; ഐഎൻഎൽ നേതാവിന്റെ വീടിന് നേരെ ആക്രമണം

June 11, 2020
Google News 1 minute Read

പള്ളി തുറക്കുന്നതിനെ ചോദ്യം ചെയ്ത ഐഎൻഎൽ നേതാവിന്റെ വീടിന് നേരെ ആക്രമണം. നാദാപുരം പുന്നോളി അബ്ദുൾ ഗഫൂറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അക്രമികൾ ഗഫൂറിന്റെ വാഹനം തീയിട്ട് നശിപിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നിൽ പ്രദേശത്തെ മുസ്ലീം ലീഗ് എസ്ഡിപിഐ പ്രവർത്തകരാണെന്ന് അബ്ദുൽ ഗഫൂർ ആരോപിച്ചു.

കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം ലോക്ക് ഡൗൺ ലംഘിച്ച് നിസ്‌കാരം നടത്താനുള്ള ചിലരുടെ നീക്കം ഗഫൂർ എതിർത്തിരുന്നു. വീട് ആക്രമിച്ച സംഭവത്തിൽ ഗഫൂർ നാദാപുരം പൊലീസിന് പരാതി നൽകി. ഐഎൻഎൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറിയാണ് ഗഫൂർ.

story highlights- INL, abdul gafoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here