രാജ്യത്ത് ഹൈപോക്സിയ മരണങ്ങൾ; കൊവിഡ് പരിശോധനയും പഠനവും വേണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

hypoxia

രാജ്യത്ത് ഹൈപോക്സിയ മരണങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപകമായ കൊവിഡ് പരിശോധനയും പഠനവും വേണമെന്ന് ആരോഗ്യ വിദഗ്ധർ. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് മരണം സംഭവിക്കുന്ന അവസ്ഥയാണ് ഹൈപോക്സിയ. കൊവിഡ് പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒരുലക്ഷണവുമില്ലാത്തവർ ഹൈപോക്സിയ കാരണം മരിച്ചത് ഗവേഷകർ പഠനവിധേയമാക്കിയിരുന്നു. സമാനമായ പഠനം സംസ്ഥാനത്തും ആവശ്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു.

ശരീര കോശങ്ങളിലെ ഓക്‌സിജന്‍ പെട്ടന്ന് നിലയ്ക്കുകയും, രോഗി ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപോക്‌സിയ. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പെട്ടന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത് ഇതിനാലാണ്. സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപതികളിൽ കൂടുതൽ ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ ആരംഭിക്കുകയോ, ആരോഗ്യ പ്രവർത്തകർക്ക് അതിനുള്ള പരിശീലനം നൽകുകയോ ചെയ്യണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു.

ഗുരുതരമല്ലാത്ത രോഗികളെയും കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചാല്‍ മാത്രമെ ഹൈപ്പോക്‌സിയ അവസ്ഥയിലേയ്ക്ക് പോകുന്നുണ്ടോ എന്ന് അറിയാനാകൂ. പള്‍സ് ഓക്‌സീമീറ്റര്‍ എന്ന ഉപകണം ഉപയോഗിച്ചാണ് ഹൈപ്പോക്‌സിയയിലേയ്ക്ക് രോഗി പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നിരവധി പേരാണ് ഹൈപോക്‌സിയ ശാരീരികാവസ്ഥയിലെത്തി മരിച്ചത്. അതിനാൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഹൈപോക്‌സി അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Story Highlights: hypoxia Deaths  india, needs covid test and study

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top