മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമാകുന്നു; കരുതൽ നടപടികൾ സ്വീകരിക്കാൻ പ്രത്യേക യോ​ഗം ചേർന്നു

MUNNAR

മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമായതോടെ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ പ്രത്യേക യോഗം ചേര്‍ന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

വന്യജീവി ആക്രമണത്തില്‍ നാശനഷ്ടം സംഭവിക്കുന്ന വ്യാപരികള്‍,, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും കാട്ടനകളടക്കം മൂന്നാര്‍ ടൗണിലേക്കിറങ്ങാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം വിശകലനം ചെയ്തു. തോട്ടം മേഖല,പട്ടികജാതി പട്ടികവര്‍​ഗ മേഖല, വനാതിര്‍ത്തിയിലുള്ള മറ്റ് ജനവാസ മേഖലകളിലെയും താമസക്കാരെ ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് വന്യജീവിശല്യമെന്നും യോഗം വിലയിരുത്തി.

ആവശ്യമായ സാഹചര്യത്തില്‍ മന്ത്രിതല യോഗം ചേരാനും യോഗത്തില്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മൂന്നാറില്‍ പതിവായി കാട്ടാനകളിറങ്ങുകയും കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ ഡിഎഫ്ഒ കണ്ണന്‍, മുന്‍ എംഎല്‍എ എ.കെ മണി, വ്യാപരി വ്യാവസായി യുണിറ്റ് പ്രസിഡന്റ് ബാബു ലാല്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: Munnar, Wildlife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top