Advertisement

ശശി തരൂരിന്റെ വാദം തെറ്റോ? കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേര്

June 19, 2025
Google News 2 minutes Read
Shashi Tharoor's name in congress's star campaigners list

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ കോണ്‍ഗ്രസ് പരിഗണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം തെറ്റെന്ന് സൂചിപ്പിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ ഡോ ശശി തരൂര്‍ എംപിയുടെ പേരും ഉള്‍പ്പെട്ടതായുള്ള രേഖകള്‍ പുറത്തുവന്നു. 40 പേരുടെ പട്ടികയില്‍ എട്ടാമനായാണ് ശശി തരൂരിന്റെ പേര്. ജൂണ്‍ നാലിനു കൈമാറിയതാണ് പട്ടിക. പ്രചാരണത്തിന് ക്ഷണിക്കാത്തതിലുള്ള അതൃപ്തി ശശി തരൂര്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് പട്ടികയുടെ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. (Shashi Tharoor’s name in congress’s star campaigners list)

താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ട് തരൂരിന് പ്രചാരണത്തില്‍ സജീവമാകാന്‍ കഴിഞ്ഞില്ലെന്ന സംശയമാണ് അവശേഷിക്കുന്നത്. പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടതായി ശശി തരൂര്‍ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

Read Also: ‘കേരളത്തിന്റെ വരദാനം, ലെജന്‍ഡ്…’; സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തല്‍ അതിരുവിട്ടു; അസ്വസ്ഥത അറിയിച്ച് മുഖ്യമന്ത്രി; പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിച്ച് സംഘാടകര്‍

വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ശശി തരൂര്‍ നേതൃത്വത്തോടുള്ള പരിഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.നേതൃത്വത്തോട് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇന്നത്തെ ദിവസം കൂടുതല്‍ പറഞ്ഞ് പ്രതിസന്ധിയിലാക്കാന്‍ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം. ക്ഷണം ഉണ്ടായിരുന്നില്ല. തിരിച്ചു കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസേജുകള്‍ ഒന്നും കിട്ടിയില്ല. കോണ്‍്ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലമ്പൂരില്‍ കോണ്‍ഗ്രസ്സ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ക്ഷണിച്ചിരുന്നേല്‍ പോയേനെയെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Story Highlights : Shashi Tharoor’s name in congress’s star campaigners list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here