പാല്‍ഘര്‍ ഇരട്ട കൊലപാതകം; മഹാരാഷ്ട്ര സര്‍ക്കാരിനും ഡിജിപിക്കും സുപ്രികോടതിയുടെ നോട്ടീസ്

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന ഹര്‍ജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും ഡിജിപിക്കും സുപ്രിംകോടതിയുടെ നോട്ടീസ്. ജൂലൈ രണ്ടാം വാരത്തിന് മുന്‍പ് മറുപടി നല്‍കണം.

സിബിഐയും എന്‍ഐഎയും നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കൊല്ലപ്പെട്ട സന്ന്യാസിമാരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് സന്ന്യാസിമാരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊന്നത്.

 

Story Highlights: Palghar murder; Supreme Court notice to Maharashtra government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top