സെലിബ്രിറ്റി സെക്യൂരിറ്റി ചുമതലക്കാരന്‍ ക്രിസ്തുദാസ് അന്തരിച്ചു

christudas

സിനിമ ലൊക്കേഷനുകളിലും സെലിബ്രിറ്രി ഷോകളിലും സെക്യൂരിറ്റി ചുമതലക്കാരനായി നിറഞ്ഞുനിന്ന ക്രിസ്തുദാസ് അന്തരിച്ചു. 46 വയസായിരുന്നു. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയാണ്. മാറനല്ലൂര്‍ ദാസ് എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെട്ടിരുന്നത്.

മഞ്ഞപ്പിത്തത്തെ തുടര്‍ന്നുള്ള കരള്‍ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഒരു ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞുവെന്നാരോപിച്ച് പൊലീസ് മര്‍ദനമേറ്റിരുന്നു. ഇതേ തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. നാളെ (13-06-2020) രാവിലെ 9.30 വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Story Highlights: Celebrity Security Officer christudas passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top