പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

pathanamthitta district

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗവിമുക്തനായി. ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി, മെയ് 21 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി, മെയ് 28 ന് അബുദാബിയില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശിനി, ജൂണ്‍ രണ്ടിന് കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിനി, ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശി, ജൂണ്‍ ആറിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നിപഴവങ്ങാടി സ്വദേശി, ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 38 ആയി. നിലവില്‍ ജില്ലയില്‍ 89 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 85 പേര്‍ ജില്ലയിലും, നാലുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Read More: സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 32 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 41 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അഞ്ചുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലുപേരും, റാന്നി മേനാംതോട്ടം കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍(CFLTC) 43 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 107 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 11 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 107 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3305 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 947 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 147 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 301 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4359 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights: covid confirmed to seven people in Pathanamthitta district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top