കപ്പൽശാല മോഷണം: പ്രതികൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചു; പ്രതികളെ പിടിക്കാൻ സഹായിച്ചത് കൈരേഖ

കൊച്ചി കപ്പൽശാല മോഷണത്തിൽ പ്രതികൾക്ക് പുറത്ത് നിന്ന് സഹായം കിട്ടിയെന്ന് എൻഐഎ. മോഷ്ടിക്കേണ്ട വസ്തുവിനെ സംബന്ധിച്ച് പ്രതികൾക്ക് ധാരണ നൽകിയത് മറ്റാരോ ആണെന്ന് എൻഐ കണ്ടെത്തി.
ഒന്നാം പ്രതി സുമിത്കുമാറിന് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെന്ന് എൻഐഎ പറയുന്നു. ഹാർഡ് ഡിസ്‌കുകളിൽ ചിലത് 5000 രൂപയ്ക്ക് ഒഎൽഎക്‌സിൽ വിറ്റെന്ന് പ്രതികൾ പറയുന്നു. ബാക്കിയുള്ളവ ഒന്നാം പ്രതിയുടെ സഹോദരന്റെ ഗുജറാത്തിലെ വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്.
പ്രതികളെ പിടിക്കാൻ സഹായിച്ചത് കൈരേഖയാണ്. പ്രതികളുടെ കൈപ്പത്തിയുടെ അടിഭാഗമാണ് പതിഞ്ഞത്. ഗ്ലൗസിട്ടതിനാൽ വിരലുകൾ പതിഞ്ഞിരുന്നില്ല. 6400 ഫിംഗർ പ്രിന്റുകൾ എൻഐഎ പരിശോധിച്ചു. സുമിത്കുമാറിന്റെ കൈരേഖ ശരിയായതോടെ കൂട്ടുപ്രതിയെ ഇയാൾ വെളിപ്പെടുത്തി.
അതേസമയം, പ്രതികളുടെ ചോദ്യം ചെയ്യൽ അനിശ്ചിതത്വത്തിലാണ്. കൊവിഡ് പരിശോധന കഴിഞ്ഞാകും ചോദ്യം ചെയ്യൽ തുടരുക.
Story Highlights- culprits got exterior help cochin shipyard robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here