വർണവെറിക്കെതിരെ ഫുട്ബോൾ ലോകം; പ്രീമിയൽ ലീഗ് ജഴ്സിയിൽ താരങ്ങളുടെ പേരിനു പകരം ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’

Premier League against racism

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസുകാർ കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ വർണവിവേചനത്തിനെതിരായ പ്രതിരോധത്തിൽ പങ്കാളികളായി പ്രീമിയർ ലീഗും. പ്രതിരോധത്തിൻ്റെ ഭാഗമായി ജഴ്സിയിൽ നിന്ന് താരങ്ങളുടെ പേരുകൾ നീക്കം ചെയ്യാൻ ലീഗ് അധികൃതർ തീരുമാനിച്ചു. പേരിനു പകരം ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് എന്നെഴുതിയ ജേഴ്‌സിയണിഞ്ഞാവും അവർ കളിക്കളത്തിൽ ഇറങ്ങുക. ക്ലബ് അധികാരികളും പ്രീമിയർ ലീഗ് അധികൃതരും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം ആയത്. ഈ മാസം 17നാണ് ലീഗ് ആരംഭിക്കുക.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒൻപത് മിനിറ്റോളം ജോർജിനെ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ചമർത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

Read Also: വർണ വെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച് ജോർജ് ഫ്ലോയ്ഡ് മടങ്ങി; മരണാനന്തര ചടങ്ങിലെത്തിയത് ആയിരങ്ങൾ

ഡെറിക് ഷോവിനൊപ്പം ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

4 മണിക്കൂർ നീണ്ട മരണാനന്തര ചടങ്ങ് അമേരിക്കയിലെ എല്ലാ പ്രധാന ടെലിവിഷൻ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്തിരുന്നു. 2500ഓളം ആളുകളാണ് ജോർജിൻ്റെ മിനിയാപൊളിസിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയത്. ജോർജ് ജനിച്ചു വളർന്ന നോർത്ത് കരോളിനയിലെ വീട്ടിൽ 6000ഓളം ആളുകൾ എത്തിയിരുന്നു.

Story Highlights: English Premier League against racism

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top