കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന്.അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ മുൻ ഡപ്യൂട്ടി മേയർ പി.കെ രാഗേഷ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മേയർ സ്ഥാനം കോൺഗ്രസ് ലീഗിന് കൈമാറും.രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ്.
കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപ്പറേഷൻ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയാകുന്നത്. കോൺഗ്രസിലേക്ക് മടങ്ങിയഡപ്യൂട്ടി മേയർപി.കെ രാഗേഷിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ലീഗ് അംഗം കെപിഎ സലീമിന്റെ കൂറ് മാറ്റമാണ് എൽഡിഎഫ് നീക്കം വിജയിപ്പിച്ചത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽപി.കെ. രാഗേഷിന്സലീം അടക്കമുള്ളവരുടെ വോട്ട് ഉറപ്പിക്കാനാണ് ലീഗിന്റെ ശ്രമം. ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാലേ ലീഗിന് കോൺഗ്രസിൽ നിന്ന് മേയർ സ്ഥാനം വാങ്ങാൻ കഴിയൂ.രാഗേഷ് ജയിച്ചാൽ മേയർ സ്ഥാനം രാജിവെക്കാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
നാലര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ സി.സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയർ. കോൺഗ്രസ് വിമതനായിരുന്ന പി.കെ രാഗേഷ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. പിന്നീട് ഡപ്യൂട്ടി മേയറായ രാഗേഷ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടുംമത്സരിക്കുകയാണ്.
Story Highlights- kannur corporation deputy mayor election today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here