Advertisement

ചീട്ടുകളി പിടിച്ച പൊലീസ് സംഘത്തിന് 9 ലക്ഷം രൂപ പാരിതോഷികം

June 12, 2020
Google News 2 minutes Read
Rs 9 lakh reward for policemen who took playing cards

ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായിരിക്കുകയാണ് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഒന്‍പതു ലക്ഷം രൂപയാണ് പാരിതോഷികമായി ഇവര്‍ക്ക് ലഭിക്കുന്നത്. പൊലീസുകാര്‍ക്ക് ഭാഗ്യം കൊണ്ടു വന്ന കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഒക്ടോബോര്‍ 15 നാണ്. ആലുവ പെരിയാര്‍ ക്ലബ്ലില്‍ ലക്ഷങ്ങള്‍വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ക്ലബ്ലില്‍ നടത്തിയ റെയ്ഡില്‍ 33 പേരെ അറസ്റ്റ് ചെയ്യുകയും 18,06,280 രൂപ പിടിച്ചെടുക്കുകയും ചെയ്തു.

കേരള ഗെയിമിംഗ് ആക്ട് പ്രകാരം (വകുപ്പ് 18) പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശേരി പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, വന്‍ ചീട്ടുകളി സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിന് പിടിച്ചെടുത്ത തുകയുടെ അന്‍പത് ശതമാനം റിവാര്‍ഡ് നല്‍കാന്‍ ഉത്തരവായി. ഇതുപ്രകാരം എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് പാരിതോഷികം അനുവദിക്കാന്‍ നടപടി സ്വീകരിച്ചു. സ്‌ക്വാഡില് ഉണ്ടായിരുന്ന 23 ഉദ്യോഗസ്ഥര്ക്കാണ് ഒന്പത് ലക്ഷം രൂപ ലഭിക്കുക.

 

Story Highlights: Rs 9 lakh reward for policemen who took playing cards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here