ജയലളിതയുടെയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റേയും പഴയകാല ചിത്രം എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

Jayalalitha and Nirmala Sitharaman

-/ മെര്‍ലിന്‍ മത്തായി

രണ്ട് സ്ത്രീകള്‍ അടുത്തടുത്തിരിക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആണെന്ന രീതിയിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇരുവരുടേയും ജന്മദേശം തമിഴ്‌നാട് ആണെന്നും, രാഷ്ട്രീയ ജീവിതത്തിന് മുന്‍പേ ഇവര്‍ പരിചയക്കാരായിരുന്നു എന്നുകൂടി കൂട്ടിച്ചേര്‍ത്താണ് പ്രചാരണം. ‘ ഇതില്‍ ഒരാള്‍, ഒരുകാലത്ത് ഇന്ത്യയെ പിടിച്ചുകുലുക്കിയ മഹാറാണി, അടുത്തയാള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ മഹാറാണി’ എന്ന തരത്തിലുള്ള അടിക്കുറിപ്പുകള്‍ വരെയുണ്ട് ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റുകളില്‍.

രവി വര്‍മ വി എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തെക്കുറിച്ച് രവി വര്‍മ ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ഒരാള്‍ ജയലളിതയാണെന്നത് വസ്തുതയാണ്. എന്നാല്‍ രണ്ടാമത്തെയാള്‍ നിര്‍മലാ സീതാരാമന്‍ അല്ല. തമിഴകത്തെ പ്രശസ്ത എഴുത്തുകാരി ശിവശങ്കരി ആണ് ജയലളിതക്കൊപ്പം ചിത്രത്തില്‍ ഉള്ളതെന്ന് രവി വര്‍മ വിശദീകരിക്കുന്നു.

ശിവശങ്കരിയും ജയലളിതയും തമ്മിലുള്ള സുഹൃദ് ബന്ധം വ്യക്തമാക്കുന്ന മറ്റ് ചില ചിത്രങ്ങള്‍ കൂടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. DT Next എന്ന ന്യൂസ് വെബ്‌സൈറ്റിലെ ‘എന്നും നാന്‍’ എന്ന ഡോക്യുമെന്ററിയിലും ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.

Story Highlights: Woman with Jayalalitha in viral picture is not Nirmala Sitharaman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top