അഗ്നിശമന സേനാംഗത്തിന് കൊവിഡ്; മലപ്പുറം ജില്ലയില്‍ 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

50 fireforce Servicemen under observation in Malappuram

മലപ്പുറം ജില്ലയില്‍ അഗ്നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സഹാചര്യത്തില്‍ 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. ഇന്നലെ പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ഒരു അഗ്നിശമന സേനാംഗത്തിന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആരില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ ഫയര്‍ ഓഫീസിലെ 37 ജീവനക്കാരും മറ്റും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറുന്നത്. ഇന്നലെ മാത്രം മലപ്പുറത്ത് മൂന്ന് പേര്‍ക്ക് ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

 

 

Story Highlights:  50 fireforce Servicemen under observation in Malappuram

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top