കൊച്ചി കപ്പൽശാല മോഷണം: പ്രതികൾക്ക് കൊവിഡില്ല; പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും

cochin shipyard culprits tests covid negative

കൊച്ചി കപ്പൽശാല മോഷണക്കേസിലെ പ്രതികൾക്ക് കൊവിഡില്ല. പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് എൻഐഎ അപേക്ഷ സമർപ്പിക്കും.

10 ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. പ്രതികൾക്ക് പുറം സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും എൻഐഎ കോടതിയെ അറിയിക്കും. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. പ്രതികളെ ഷിപ്പ്‌യാർഡിൽ അടക്കം എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്.

പ്രതികളിലൊരാളായ സുമിത് കുമാറിന്റെ കംപ്യൂട്ടർ പരിജ്ഞാനവും എൻഐഎയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. കപ്പലിൽ നിന്നും മോഷണം നടത്തിയ ശേഷം ഹാർഡ് ഡിസ്‌ക് അടക്കം ഒളിപ്പിച്ച തേവരയിലെ വീട്ടിലും തെളിവെടുപ്പ് നടത്തും. തേവരയിലെ വീട്ടിൽ ഇവരോടൊപ്പം താമസിച്ച മറ്റ് നാല് പേരേയും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ട്.

Story Highlights- cochin shipyard culprits tests covid negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top