Advertisement

ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

June 13, 2020
Google News 1 minute Read
hypoxia

ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 4ന് മുംബൈയിൽ നിന്നും മൂന്നാറിൽ എത്തിയ 33 കാരൻവയസ്സുള്ള യുവാവ്. ജൂൺ 6ന് സൗദി അറേബ്യയിൽ നിന്നും കലയന്താനി ഇളംദേശത്തു എത്തിയ 65ഉം 63ഉം വയസുള്ള ദമ്പതികൾ. കുമളിയിൽ 5 വയസുള്ള ഒരു കുട്ടിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മുംബൈയിൽ നിന്നെത്തിയ യുവാവ് വീട്ടിൽ ക്വാറന്റീനിൽ ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. സൗദി അറേബ്യയിൽ നിന്നും എത്തിയ ദമ്പതികളെ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ തൊടുപുഴ ജില്ലാ ആശുപത്രിയിലാക്കി.

5 വസസുകാരനായ കുട്ടിയ്ക്ക് കഴിഞ്ഞ ദിവസം കുമളിയിൽ ഉണ്ടായ കൊവിഡ് രോഗിയുമായിയുള്ള സമ്പർക്കം വഴിയാണ് രോഗം വന്നത്. കുട്ടിയെ ജില്ലാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Story highlight: covid today confirmed four more in Idukki district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here