എറണാകുളത്ത് മൂന്നര വയസുകാരനും കൊവിഡ്

covid test

എറണാകുളം ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്. ഈ മാസം 9ന് ബാംഗ്ലൂർ- കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാൾ സ്വദേശി, 8ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ മുടക്കുഴ സ്വദേശിനി (38), 9ന് മസ്‌കറ്റ്- കരിപ്പൂർ വിമാനത്തിലെത്തിയ മരട് സ്വദേശി (28) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം 28ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ മൂന്നര വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് ഈ മാസം 3ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 31ന് നൈജീരിയ- കൊച്ചി വിമാനത്തിലെത്തിയ വൈറ്റില സ്വദേശിക്കും (27) അതേ വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിക്കും മഹാരാഷ്ട്ര സ്വദേശിക്കും രോഗബാധയുണ്ട്.

Read Also: പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേർക്ക്

ഇന്ന് 767 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 841 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11531 ആണ്. ഇതിൽ 9905 പേർ വീടുകളിലും 562 പേർ കൊവിഡ് കെയർ സെന്ററുകളിലും 1064 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

 

ernakulam, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top