കൊവിഡ് കാലത്തെ നൊമ്പരക്കാഴ്ചകളുമായി ‘ഹീൽ’

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഹീൽ’ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞിന് കൊവിഡ് ബാധിച്ചപ്പോഴുണ്ടായ യഥാർത്ഥ സംഭവമാണ് ഷോർട്ട് ഫിലിമിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. അന്ന് വൈറലായ ചില ദൃശ്യങ്ങളാണ് ഈ ഷോർട്ട് ഫിലിമിന് പ്രചോദനമായതെന്ന് അണിയറ പ്രവർത്തകർ.
അഞ്ച് മിനിട്ടുള്ള ഷോർട്ട് ഫിലിം കൊവിഡ് കാലത്ത് വളരെയധികം പ്രസക്തിയുള്ളതാണ്. കൊവിഡ് രോഗിക്കൊപ്പം തന്നെ പ്രിയപ്പെട്ടവരും അനുഭവിക്കുന്ന മനോവ്യഥ ഷോർട്ട് ഫിലിം കാണുന്ന ഏതൊരാൾക്കും അനുഭവപ്പെടും. മികച്ച രീതിയിലാണ് ഷോർട്ട് ഫിലിമിന്റെ സംഗീതവും ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്.
Read Also: ‘ജിം ബോഡി വിത്ത് നോ താടി’ പുതിയ ലുക്കില്‍ പൃഥ്വിരാജ്
ടോബിൻ ജോസഫാണ് തിരക്കഥയും സംവിധാനവും. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോസഫ് കുട്ടി. സംഗീതം വിൻവി വർഗീസും ഗാനരചന രോഹൻ തോമസ് അയ്യരുമാണ്. എഡിറ്റ്- ജോയൽ ജോർജ് ജോൺ, ഗാനാലാപനം- മേഘ മരിയാ മാത്യു, ക്യാമറാ അസിസ്റ്റന്റ്- മാത്യൂസ്, സംവിധാനസഹായി- സെബിൻ കുരിയാക്കോസ്, ആർട്ട്- ഷിബിൻ ആന്റണി.
heal short film, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here