രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്

india covid cases closes to 3 lakhs

രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ നിന്നാണ് മൂന്നിലൊന്ന് കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ പോസിറ്റീവ് കേസുകൾ 40000 കടന്നു. ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്. അതേസമയം, രോഗബാധിതർ ഇരട്ടിക്കുന്നതിന്റെ സമയപരിധി 17.4 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ജൂൺ മൂന്നിനാണ് കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നത്. മൂന്ന് ലക്ഷത്തിലേക്കെത്തുന്നത് പത്ത് ദിവസം കൊണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും റെക്കോർഡ് വേഗതയിലാണ് രോഗവ്യാപനം. തമിഴ്‌നാട്ടിൽ പോസിറ്റീവ് കേസുകൾ 40000 കടന്നു. 24 മണിക്കൂറിനിടെ 1982 കേസുകളും 18 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 40,698ഉം മരണം 367ഉം ആയി.

ചെന്നൈയിൽ രോഗികൾ 28,000 കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 71 പേർ മരിച്ചു. ഒറ്റ ദിവസത്തെ കൊവിഡ് കേസുകൾ 2000 കടന്നു. ആകെ പോസിറ്റീവ് കേസുകൾ 36824ഉം മരണം 1214ഉം ആയി. ഗുജറാത്തിൽ 495 പേർ കൂടി രോഗബാധിതരായി. 31 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 22562 ആയി. ഇതുവരെ 1416 പേർ മരിച്ചു. പശ്ചിമ ബംഗാളിൽ കൊവിഡ് കേസുകൾ 10,000 കടന്നു. മരണസംഖ്യ മരണം 451 ആയി.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top