കാട്ടാനയുടെ കൊലപാതകം; മുഖ്യപ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

പാലക്കാട് കാട്ടാന കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ മുഖ്യപ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ അമ്പലപ്പാറ എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കിതെരിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
read also: സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി
മെയ് പന്ത്രണ്ടിനാണ് മണ്ണാർക്കാട് ഗർഭിണിയായ കാട്ടാനയെ ഗുരുതരമായി പരുക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പന്നിക്ക് വച്ച പടക്കം അബദ്ധത്തിൽ കടിച്ച് ആനയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും പിന്നീട് നദിയിൽ നിന്ന നിൽപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കേസിലെ മറ്റൊരു പ്രതിയും എസ്റ്റേറ്റ് ജീവനക്കാരനുമായ വിൽസനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആന ചരിഞ്ഞ സംഭവം എസ്റ്റേറ്റ് ഉടമയ്ക്കും മകനും അറിയാമായിരുന്നുവെന്നും ഇരുവരും മൃഗവേട്ട നടത്തിയിരുന്നതായും വിൽസൺ പൊലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൾ കരീമിനും മകൻ റിയാസുദ്ദീനുമെതിരെ കേസെടുത്തത്.
story highlights- elephant death, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here