സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

HOTSPOT

സംസ്ഥാനത്ത് രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ.

13 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊൽപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂർ ജില്ലയിലെ മാലൂർ, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 117 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.

read also: സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൊവിഡ്; 46 പേർക്ക് രോഗമുക്തി

അതേസമയം, സംസ്ഥാനത്ത് 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 15 പേർക്കും കണ്ണൂർ ജില്ലയിൽ 14 പേർക്കും കോഴിക്കോട് ജില്ലയിൽ 12 പേർക്കും, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ 9 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ 8 പേർക്കും എറണാകുളം ജില്ലയിൽ 7 പേർക്കും ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേർ രോഗമുക്തി നേടുകയും ചെയ്തു.

story highlights-coronavirus, hotspot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top