Advertisement

ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള 14 ദിവസ ക്വാറന്റീൻ അവസാനിപ്പിക്കാൻ നീക്കം

June 13, 2020
Google News 2 minutes Read

കൊവിഡ് രോഗികളിലെ വർധനവിനെത്തുടർന്ന് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള 14 ദിവസ ക്വാറന്റീൻ അവസാനിപ്പിക്കാൻ നീക്കം. കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റീനാണ് നിർത്തലാക്കുന്നത്. അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സംഭവത്തിൽ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള 14 ദിവസ ക്വാറന്റീൻ അവസാനിപ്പിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്. സംസ്ഥാനത്തെ 32 കൊവിഡ് ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചതും തീരുമാനത്തിന് പിന്നിലുണ്ട്. കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്റീൻ മൂന്നോ നാലോ ദിവസമാക്കി ചുരുക്കാനും പരിശോധനകൾക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കാനുമാണ് നീക്കം. ഇക്കാര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

എന്നാൽ, ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സംഭവത്തിൽ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഉറവിടം കണ്ടെത്താതെ മരണമടഞ്ഞവരുടെ കാര്യത്തിലും അന്വേഷണം ഉണ്ടാകും. പിപിഇ കിറ്റ് ധരിച്ചിട്ടും രോഗബാധയുണ്ടാകുന്നതിൽ കടുത്ത ആശങ്കയാണുള്ളത്. രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 47 ആരോഗ്യ പ്രവർത്തകർക്കാണ്.

Story highlight: Move to end 14-day quarantine for doctors and nurses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here