മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിനാണ് രോഗം ബാധിച്ചത്. എഴുപതുകാരനായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായില്ല. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തിയപ്പോഴാണ് സ്രവ പരിശോധന നടത്തിയത്.

ഈ മാസം 11നാണ് ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

read also: പതിനേഴുകാരി തൂങ്ങിമരിച്ച നിലയിൽ; ബന്ധുവായ പെൺകുട്ടി വിഷം കഴിച്ച് ആശുപത്രിയിൽ

മാഹിയിൽ എട്ട് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പള്ളൂർ സ്വദേശിനിയായ 58 കാരിക്കും 45 കാരനായ പന്തക്കൽ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കൽ സ്വദേശി ദുബായിൽ നിന്ന് ജൂൺ നാലിനാണ് നാട്ടിലെത്തിയത്. ഇപ്പോൾ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ നാല് പേരാണ് മാഹിയിൽ ചികിത്സയിലുള്ളത്.

story highlights- corona virus, mahi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top