Advertisement

കൊവിഡ്: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

June 13, 2020
Google News 1 minute Read

കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ വർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും സാഹചര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ യോഗത്തിൽ വിവരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. ഈ സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

read also:ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകി നേപ്പാൾ

കൊവിഡിനെ പ്രതിരോധിക്കാൻ അടിയന്തര പദ്ധതികൾ ഉടൻ തയ്യാറാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിച്ചു. വർഷകാലത്തിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും പ്രധാനമന്ത്രി നിർദേശം നൽകി.

story highlights- coronavirus, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here