അടൂർ പ്രകാശ് എംപിക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപിക്കെതിരെ കേസ്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. 62 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് ലോയേഴ്സ് കോൺഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തതിനെ തുടർന്നും അടൂർ പ്രകാശുൾപ്പെടെ 50 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നെടുമങ്ങാട് കോടതിക്ക് മുന്നിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഘടനയുടെ കോർട്ട് സെന്റർ അഭിഭാഷക ക്ലാർക്കുമാർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകുന്നതായിരുന്നു ചടങ്ങ്. എപ്പിഡെമിക് പ്രിവൻഷൻ ഓർഡിനൻസ് അനുസരിച്ചായിരുന്നു കേസെടുത്തത്.

story highlights- adoor prakash, lock down violation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top