പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കണം; സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് നിബന്ധന

സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്സി വൺടൈം രജിസ്‌ട്രേഷൻ പ്രൊഫൈലും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിര്‍ദേശം. ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്തവരും ആധാർ നമ്പറുമായി പ്രൊഫൈൽ ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പിഎസ്സി നിയമനങ്ങളുടെ സുതാര്യത വർധിപ്പിക്കാനാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന സംവിധാനം എന്നാണ് വിശദീകരണം.
ഒറ്റത്തവണ പരിശോധന (വൺ ടെം വെരിഫിക്കേഷൻ), നിയമന പരിശോധന (സർവീസ് വെരിഫിക്കേഷൻ), ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടക്കുമ്പോൾ ആണ് ഇത് പരിശോധിക്കുക. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഐഡന്റിഫിക്കേഷൻ മുഖേന ഉദ്യോഗാർത്ഥികളുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പരിശോധിക്കുന്നതാണ്.
Read Also: സാമൂഹിക അകലം ഉറപ്പാക്കാൻ എഐ സംവിധാനവുമായി ഐഐടി സംഘം
ആധാർ പരിശോധന ഇതുവരെ നിർബന്ധമായിരുന്നില്ല. പരിശോധനാ നടപടികൾ സുതാര്യമാക്കാൻ നിയമന പരിശോധനയ്ക്ക് ഹാജരാകുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ശേഷം മാത്രം നിയമന പരിശോധന നടത്താൻ പാടുള്ളുവെന്നായിരുന്നു പിഎസ്സി തീരുമാനം. ഇതിന്റെ ഭാഗമായി പ്രൊഫൈലുമായി ആധാർ ബന്ധിപ്പിക്കാൻ പിഎസ്സി സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
psc, one time registration profile, adhaar number
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here