കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകരൻ മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉന്നത ഉദ്യോഗസ്ഥ ഇള ദിവാകരനെ മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം നദിയിൽ നിന്ന് ഇളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സെക്രട്ടേറിയറ്റിലെ റെക്കോർഡ്സ് വിഭാഗം അണ്ടർസെക്രട്ടറിയാണ് ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തിൽ ഇള ദിവാകരൻ. ഇന്നലെ മുതലാണ് ഇളയെ കാണാതായത്. പുലർച്ചെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ പുറപ്പെട്ടതാണ്. വൈകിട്ടോടെ ഇവരുടെ സ്‌കൂട്ടർ ചിറയിൻകീഴ് അയന്തികടവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സെക്രട്ടേറിയറ്റിലെ തിരിച്ചറിയൽ കാർഡ് കണ്ടെത്തുകയായിരുന്നു.

read also: സാമൂഹിക അകലം ഉറപ്പാക്കാൻ എഐ സംവിധാനവുമായി ഐഐടി സംഘം

അടുത്തിടെയാണ് ഇളയ്ക്ക് അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭർത്താവ്. മക്കൾ: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എൻജിനീയർ, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാർത്ഥിനി).

story highlights- found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top