തൃശൂരിൽ ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരണം

coronavirus positive test

തൃശൂർ ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം. ഖത്തർ, ബഹ്‌റിൻ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോർത്തർക്കാണ് കൊവിഡ് പോസ്റ്റീവായത്.

രാജസ്ഥാനിൽ നിന്നെത്തിയ കുന്നംകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് കഴിയുന്നുണ്ട്.

Read Also: എറണാകുളത്ത് മൂന്നര വയസുകാരനും കൊവിഡ്

വീടുകളിൽ 12440 പേരും ആശുപത്രികളിൽ 195 പേരും ഉൾപ്പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒൻപത് പേർ രോഗമുക്തരായി. ഇതുവരെ ആകെ അസുഖബാധിതരായ 58 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

ഇതുവരെ ആകെ 5284 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിൽ 4459 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. ഇനി 825 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട്. ജില്ലാ കളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻ കെട്ടിടത്തിൽ സന്ദർശകർക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തി. എല്ലാവർക്കുമായി തെർമൽ സ്‌ക്രീനിംഗ് സംവിധാനം താഴത്തെ നിലയിൽ ഏർപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു മാത്രം അകത്തേയ്ക്ക് കടക്കാവുന്നതാണ്.

cornavirus, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top