മുന്നണി വിടില്ല, എൽഡിഎഫിൽ പ്രവർത്തിക്കുന്നത് അന്തസോടെ : ആർ. ബാലകൃഷ്ണപിള്ളയും, കെ.ബി ഗണേശ് കുമാറും

കേരള കോൺഗ്രസ് ബി എൽഡിഎഫ് മുന്നണി വിടുമെന്ന വാദം തള്ളി ആർ. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും. എൽഡിഎഫിൽ പ്രവർത്തിക്കുന്നത് അന്തസോടെയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഡാലോചനയാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് കെ.ബി ഗണേശ് കുമാർ.
കേരള കോൺഗ്രസ് ബി എൽ.ഡി.എഫ് വിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിളള തന്നെ വിരാമമിട്ടു. എൽ ഡി എഫിനെയും സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും പ്രശംസിച്ച ആർ ബാലകൃഷ്ണ പിള്ള യുഡിഎഫിനെ രൂക്ഷമായി വിമർശിച്ചു.
Read Also : കേരളാ കോൺഗ്രസിന് ബിജെപിയിലേക്ക് വരാൻ വാതിലുകൾ തുറന്നിട്ടിരിക്കുന്നു : കെ സുരേന്ദ്രൻ
മുന്നണി മാറ്റം സംബന്ധിച്ച് താനുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെ.ബി ഗണേഷ് കുമാറും പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നത്. തനിക്ക് മന്ത്രിയാക്കാൻ താൽപര്യമില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കുടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസുകളുടെ ലയനം ആഗ്രഹിക്കുന്നില്ലന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
Story Highlights- kb ganesh kumar, ldf, r balakrishna pilla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here