Advertisement

ആലപ്പുഴയിലെ പെൺകുട്ടിയുടെ മരണം; കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ

June 14, 2020
Google News 1 minute Read
covid patient suicide

ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇന്നലെയും വീട്ടിൽ നിന്നും ബഹളം കേട്ടതായും നാട്ടുകാർ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ ശരീരത്ത് ചതവുകൾ കണ്ടെത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു

കാർത്തികപള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയുടെ മകൾ ഹർഷയാണ് തൂങ്ങി മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചൈൽഡ് ലൈനിലും പിങ്ക് പൊലീസിലും അമ്മയ്ക്ക് എതിരെ പരാതി നൽകിയിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ മൃതദേഹം നാളെ വീട്ടിൽ എത്തിക്കും.

alappuzha, girl suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here