നൃത്തം, ശാസ്ത്രം, യാത്ര… സുശാന്തിന്റെ സ്വപ്‌നങ്ങൾ

sushant singh rajput bucket list

ബോളിവുഡ് നടനായ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത വാർത്ത ആർക്കും ഒരു പക്ഷേ വിശ്വസിക്കാനായിട്ടുണ്ടാകില്ല. അതിനിടയിൽ വൈറലാകുകയാണ് താരത്തിന്റെ നീണ്ട ആഗ്രഹങ്ങളുടെ പട്ടിക. 50 ആഗ്രഹങ്ങളാണ് സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരുന്ന ബക്കറ്റ് ലിസ്റ്റിലുള്ളത്.


Read Also: ഒരുപാട് പേർക്ക് പ്രചോദനമായ നടൻ; സുശാന്തിനെക്കുറിച്ച് പ്രധാനമന്ത്രി

നല്ല നടൻ മാത്രമായിരുന്നില്ല, നല്ലൊരു നർത്തകനും ശാസ്ത്രതൽപരനുമായിരുന്നു താരം. സുശാന്തിന്റെ ബക്കറ്റ് ലിസ്റ്റ് അത് കാണിച്ചുതരുന്നുമുണ്ട്. അഭിനയിച്ച സിനിമയോ സീരിയലോ കണ്ട ആർക്കും തന്നെ മറക്കാൻ കഴിയാത്ത മുഖമാണ് സുശാന്തിന്റെത്. പുഞ്ചിരിക്കുന്ന ആ മുഖം ഇനി ഈ ഭൂമുഖത്തില്ലെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.

വിഷാദമുണ്ടായിരുന്നുവെന്ന് അടുത്തുള്ളവർക്ക് പോലും അറിയുമായിരുന്നില്ല. ഇത്രയേറെ ആഗ്രഹങ്ങളുണ്ടായിരുന്നിട്ടും സുശാന്ത് എന്തിന് തന്റെ ജീവൻ വെടിഞ്ഞുവെന്ന കാര്യം ദുരൂഹമാണ്. വിവിധ നൃത്തരൂപങ്ങൾ പഠിക്കാനും ഒരുപാട് യാത്ര ചെയ്യാനുമൊക്കെ തത്പരനായിരുന്ന ഒരു മനുഷ്യനെ സുശാന്തിന്റെ ആഗ്രഹങ്ങളും പ്രതിഫലിപ്പിച്ചിരുന്നു.

വിമാനം പറത്താന്‍ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്സ് കോഡ് പഠിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ സഹായിക്കുക, ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, ആയിരം മരങ്ങള്‍ നടുക, എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റലില്‍ ഒരു സായാഹ്നം ചെലവിടുക, കൈലാസത്തില്‍ ധ്യാനത്തിലിരിക്കുക

Read Also:‘അടുത്ത ശമ്പളം നൽകാൻ കഴിയുമോ എന്നറിയില്ല’; സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി നിര്‍മിക്കുക, 100 അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക, റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക, ഒരു ശവപ്പറമ്പില്‍ ഒറ്റയ്ക്ക് ഒരു രാത്രി കഴിക്കുക, ഒരു ലംബോര്‍ഗിനി വാങ്ങുക, ദൃശ്യപരിമിതികളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഡിംഗ് പരിശീലിപ്പിക്കുക, ഒരാഴഴ്ച വനത്തില്‍ താമസിക്കുക, സൗജന്യ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുക, വനിതകള്‍ക്ക് സ്വയം പ്രതിരോധം പരിശീലിപ്പിക്കുക,സ്വാമി വിവേകാനന്ദനെക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കുക, യൂറോപ്പില്‍ ട്രെയിനിലൂടെ സഞ്ചരിക്കുക എന്നിവയും സുശാന്തിന്‍റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നു.  ഇതില്‍ തന്‍റെ കോളേജില്‍ പോകുന്നതടക്കമുള്ള ഇരുപതോളം കാര്യങ്ങള്‍ താരം പൂര്‍ത്തീകരിച്ചിരുന്നു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ രാജ്കുമാര്‍ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാര്‍ഡും ലഭിച്ചു.

സുശാന്തിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ശുദ്ദ് ദേശി റൊമാന്‍സ്, പരിനീതി ചോപ്ര, വാനി കപൂര്‍ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു. അടുത്ത വേഷം പികെ എന്ന ചിത്രത്തില്‍ ആമിര്‍ ഖാനും, അനുഷ്‌ക ശര്‍മയുമൊപ്പം അഭിനയിക്കാന്‍ സുശാന്തിന് അവസരം ലഭിച്ചു.

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചു. 2016 ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായി മാറി ഇത്. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. . ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷന്‍ സുശാന്ത് സ്വന്തമാക്കി.

sushant singh rajput, bucket list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top