ഒരുപാട് പേർക്ക് പ്രചോദനമായ നടൻ; സുശാന്തിനെക്കുറിച്ച് പ്രധാനമന്ത്രി

മരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറേ ആളുകൾക്ക് പ്രചോദനമായ വ്യക്തിയായിരുന്നു സുശാന്ത് എന്നും മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വച്ചിരുന്നതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കുറിപ്പ് വായിക്കാം,

‘സുശാന്ത് സിംഗ് രജ്പുത്… പെട്ടെന്ന് മറഞ്ഞുപോയ മികച്ച യുവനടനാണ്. ടിവിയിലും സിനിമകളിലും മികച്ച അഭിനയം കാഴ്ച വച്ചു. കുറേ ആളുകൾക്ക് പ്രചോദനം നൽകിയായിരുന്നു വിനോദ മേഖലയിലെ സുശാന്തിന്റെ വളർച്ച. ഓർമിച്ചിരിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് സുശാന്ത് കാഴ്ച വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനെയും ആരാധകരെയും കുറിച്ച് ഓർക്കുന്നു.’

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 34 വയസായിരുന്നു. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോക്ക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്.

Read Also: സുശാന്ത് അവസാനം വിളിച്ചത് സുഹൃത്തിനെ; മെഡിക്കൽ റിപ്പോർട്ട് വീട്ടിൽ നിന്ന് കണ്ടെത്തി

ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ചേതൻ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാർഡും ലഭിച്ചു.

sushant singh rajput, prime minister narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top