കോഴിക്കോട് ടാങ്കർലോറിയും കാറും ബൈക്കും അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് ജീവൻ നഷ്ടമായി

കോഴിക്കോട് ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ടാങ്കർലോറിയും കാറും ബൈക്കും അപകടത്തിൽപ്പെട്ടു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകിൽ വന്ന കാറും ബൈക്കും ടാങ്കറിൽ ഇടിക്കുകയായിരുന്നു.

കണ്ണൂർ ചാല വെസ്റ്റ്വേ അപാർട്ട്മെന്റിലെ ആഷിക്ക് മകൾ ആയിഷ എന്നിവരാണ് മരിച്ചത്. ആഷിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലാസിം ഷുഹൈബ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story highlight: Car, tanker lorry, bike accident in Kozhikoode; Two people died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top