Advertisement

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ പിടിമുറുക്കുന്നു

June 14, 2020
Google News 2 minutes Read
DELHI CORONA

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ പിടിമുറുക്കുന്നു. മഹാരാഷ്ട്രയില്‍ പുതുതായി 3427 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 113 പേര്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം രൂക്ഷമായി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

തുടര്‍ച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3000 കടക്കുന്നത്. 1,04,568 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3830 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1383 പേര്‍ക്ക് കൂടി മുംബൈയില്‍ രോഗം സ്ഥിരീകരിച്ചതോടെ 56,740 ആയി ആകെ രോഗബാധിതരുടെ എണ്ണം. മുംബൈയിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരായ 91 പേര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.

Read More: രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ കൊവിഡ് രൂക്ഷമാകുന്നു

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുക. യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി, ഡല്‍ഹി ലഫ്. ഗവര്‍ണര്‍, മുഖ്യമന്ത്രിയെ കൂടാതെ എയിംസ് ഡയറക്ടറും പങ്കെടുക്കും.

ഡല്‍ഹിയില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. നിബന്ധന ആദ്യം ലംഘിച്ചാല്‍ 500 രൂപ പിഴ ചുമത്തും. വീണ്ടും ലംഘനം തുടര്‍ന്നാല്‍ 1000 രൂപയായി രൂപയായി പിഴയിടാക്കും.

Story Highlights: Covid cases rise in Maharashtra and Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here