‘കുട്ടിയെ ചെറുപ്പം മുതൽ ഉപദ്രവിച്ചിരുന്നു; ആലപ്പുഴയിലെ 12കാരിയുടെ ആത്മഹത്യയിൽ അമ്മയ്‌ക്കെതിരെ പിതാവ്

ആലപ്പുഴ കാർത്തികപ്പള്ളിയിൽ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മ അശ്വതിക്കെതിരെ പിതാവ് രംഗത്ത്. കുട്ടി ആത്മഹത്യ ചെയ്തത് അമ്മയുടെ പീഡനം മൂലമാണെന്ന് പിതാവ് ഹരികൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

കുട്ടിയെ അമ്മ ചെറുപ്പം മുതൽ ഉപദ്രവിക്കുമായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം കോടതിയുടെ നിർദേശ പ്രകാരമാണ് കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടത്. അതിന് ശേഷം കാണാൻ അനുവദിച്ചത് ഒരു തവണയാണെന്നും പിതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തിൽ അമ്മയ്‌ക്കെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിൽ മൊഴി നൽകി.

read also: ‘അടുത്ത ശമ്പളം നൽകാൻ കഴിയുമോ എന്നറിയില്ല’; സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്

കാർത്തികപള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മയ്‌ക്കെതിരെ ചൈൾഡ് ലൈനിലും പിങ്ക് പൊലീസിലും നേരത്തേ പരാതി നൽകിയിരുന്നു.

read also: ആലപ്പുഴയിലെ പെൺകുട്ടിയുടെ മരണം; കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ

story highlights- suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top