ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മകള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചത് എവിടെ നിന്ന് എന്ന് അറിയില്ലെന്ന് അമ്മ

suicide

അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ അമ്മ. മകള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചത് എവിടെ നിന്ന് എന്ന് അറിയില്ല. ഇക്കാര്യം ചോദിച്ചതിനാണ് കുട്ടി വീട്ടില്‍ നിന്ന് പോയതെന്നും അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും സമീപവാസികളുടെയും അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെയാണ് അടിമാലി കുളമാംകുഴി ആദിവാസി ഊരിലെ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Story Highlights: suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top