കഠിനംകുളം കൂട്ട ബലാത്സംഘ കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

കഠിനംകുളം കൂട്ട ബലാത്സംഘ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഗൂഢാലോചന നടന്ന വെട്ടുതറയിലെ രാജന്റെ വീട്ടിലാണ് പ്രതികളെ തെളിവെടിപ്പിനായി എത്തിച്ചിരിക്കുന്നത്. അഞ്ച് പ്രിതികളുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.

കേസിൽ പ്രതികളായിട്ടുള്ളവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് ഒരു ദിവസം പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ഇന്നാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്യലിനായി എത്തിച്ചത്. യുവതിയെ കൂട്ടബലാത്സംഘത്തിന് ഇരയാക്കുന്നതിന് തൊട്ട്മുൻപ് പ്രതികൾ ഗൂഢാലോചന നടത്തിയിരുന്ന കേസിലെ പ്രതികൂടിയായ വെട്ടുതുറയിലുള്ള രാജന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ ഇരുന്ന് മദ്യപിച്ച പ്രതികൾ യുവതിയ്ക്ക് നിർബന്ധിച്ച് മദ്യം നൽകി. തുടർന്ന് യുവതിയുടെ ഭർത്താവ് പുറത്ത് മറ്റൊരാളുമായി വഴക്ക് ഉണ്ടാക്കുന്നുവെന്ന കള്ളം പറഞ്ഞ് ചാന്നാങ്കരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത്.

Story highlight: Kadinamkulam gang-rape case; The accused were evidence collection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top