സുശാന്ത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓർമകൾ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓർമകൾ. ഇൻസ്റ്റഗ്രാമിൽ ജൂൺ മൂന്നിനാണ് അമ്മയെ കുറിച്ചുള്ള പോസ്റ്റ് സുശാന്ത് ഷെയർ ചെയ്തത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോൾ, 2002ലാണ് അമ്മ മരിക്കുന്നത്. ഇതിന് പിന്നാലെ സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ഡൽഹിയിലേക്ക് താമസം മാറ്റി. തുടർന്ന് എഞ്ചിനീയറിംഗ് ബിരുദത്തിന് പഠിച്ച സുശാന്ത്, അത് പൂർത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.
read also: ഇർഫാനും ഋഷി കപൂറിനും അന്ത്യാഞ്ജലി അർപ്പിച്ച് ഒടുവിൽ മരണത്തിലേക്ക്
34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ആറ് മാസമായി സുശാന്തിനെ വിഷാദരോഗം അലട്ടിയിരുന്നതായുള്ള വിവരവും പുറത്തുവന്നു.
Story highlights- sushant singh rajput, instagram post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here