Advertisement

കൊച്ചി കപ്പൽശാലയിലെ മോഷണം; പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാൻ എൻഐഎ

June 14, 2020
Google News 2 minutes Read

കൊച്ചി കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണംപോയ സംഭവത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചു. പ്രതികൾക്ക് കപ്പലിൽ കയറി മോഷണം നടത്താനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെ ഉണ്ടായി എന്നു കണ്ടെത്താനാണിത്. പ്രതികളെ നാളെ കസ്റ്റഡിയിൽ ലഭിച്ചേക്കും.

കരാറു കമ്പനിയുമായുള്ള എതിർപ്പിനെ തുടർന്ന് യുദ്ധക്കപ്പലിൽ നിന്നും ഹർഡ് ഡിസ്‌കുകളും കേബിളുകളും മോഷ്ടിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാൽ, എൻഐഎ ഇത് വിശ്വസിക്കാൻ തയാറായിട്ടില്ല. മാത്രമല്ല, യുദ്ധക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷ്ടിക്കാനുള്ള സാങ്കേതിക പരിജ്ഞാനം പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്തുന്നതിനായി ഇവരെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വിധേയരാക്കും.

പെയിന്റിംഗ് തൊഴിലാളികളായി എത്തിയ രണ്ട് പേരാണ് യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്‌ക്, റാം, കേബിളുകൾ എന്നിവ മോഷ്ടിച്ചുകൊണ്ട് പോയത്. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന 35 കമ്പ്യൂട്ടറുകളിൽ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളാണ് ഇവർ മോഷ്ടിച്ചത്. പ്രതികളിൽ ഒരാളായ സുമിത് കുമാറിന്റെ കമ്പ്യൂട്ടർ പരിജ്ഞാനവും എൻഐഎയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്.

പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിൽ വേണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും.

Story highlight: Theft at Cochin Shipyard NIA to scientifically question the accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here