Advertisement

കൊവിഡ് പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങണം; ഡൽഹിയിലെ രാഷ്ട്രീയ പാർട്ടികളോട് അമിത് ഷാ

June 15, 2020
Google News 1 minute Read
amit shah

രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ മുന്നിട്ടിറങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊവിഡ് പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങണമെന്ന് രാഷ്ട്രീയ പാർട്ടികളോട് അമിത്ഷാ അഭ്യർത്ഥിച്ചു. ഡൽഹിയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയായ എൽഎൻജിപിയിൽ അമിത് ഷാ സന്ദർശിച്ചു.

ഇന്നലെയും ഇന്നുമായി ഡൽഹിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി നാല് യോഗങ്ങളാണ് അമിത്ഷാ വിളിച്ചുചേർത്തത്. പരിശോധനകൾ സംബന്ധിച്ച പരാതികളാണ് ഇന്നത്തെ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയത്. ജൂൺ 20 മുതൽ പ്രതിദിനം 18,000 പരിശോധനകൾ നടത്താമെന്ന് യോഗം തീരുമാനിച്ചു.

Read Also: സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

കൊവിഡ് പരിശോധന നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യവും യോഗം അംഗീകരിച്ചു. സർവകക്ഷി യോഗത്തിൽ ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിഎസ്പി നേതാക്കൾ പങ്കെടുത്തു. അതിനിടെ ഡൽഹിയിൽ വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കുമെന്ന് വാർത്ത തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നു.

കിടക്കകളുടെ അഭാവം പരിഹരിക്കാൻ 500 റെയിൽവേ കോച്ചുകൾ ഐസോലേഷൻ വാർഡാക്കി മാറ്റാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷൻ കൊവിഡ് ഐസൊലേഷൻ കോച്ചുകൾ നിർത്തിയിടാനുള്ള സ്റ്റേഷനാക്കി മാറ്റി.

amit shah, coronavirus, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here