അറിവില്ലായ്മയേക്കാൾ അപകടകരം ധാർഷ്ട്യം; കേന്ദ്രത്തിന് എതിരെ രാഹുൽ

rahul gandhi

കൊവിഡ് കേസുകൾ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകൾ കടമെടുത്താണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തികളെ വിമർശിച്ചിരിക്കുന്നത്. ഒരു ഗ്രാഫും രാഹുല്‍ ട്വിറ്ററില്‍ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

രാഹുൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ,

ഈ ലോക്ക് ഡൗൺ തെളിയിക്കുന്നത് എന്തെന്നാൽ

”അറിവില്ലായ്മയേക്കാൾ അപകടകരമായ ഒരേ ഒരു കാര്യം ധാർഷ്ട്യമാണ്”- ആൽബർട്ട് ഐൻസ്റ്റീൻ

ലോക്ക് ഡൗണിന്റെ വിവിധ ഘട്ടങ്ങളിലെ സമ്പദ് വ്യവസ്ഥയും കൊവിഡ് മരണനിരക്കും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും രാഹുൽ പങ്കുവച്ചു. ഫ്‌ളാറ്റെനിംഗ് ദ റോങ് കർവ് എന്നാണ് ഗ്രാഫിന്റെ തലക്കെട്ട്.

Read Also: ഡൽഹിയിയിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനം

അതേസമയം രാജ്യം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. നേരത്തെ ആറാം സ്ഥാനത്തായിരുന്ന രാജ്യം വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മൂന്നിൽ രണ്ട് ഭാഗം കേസുകളും.

 

rahul gandhi, coroanvirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top