എറണാകുളത്ത് 13 പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗമുക്തി

ഇന്ന് എറണാകുളം ജില്ലയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തി നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കാണ് കൊവിഡ് രോഗബാധ. ജൂൺ 13ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശി (23), ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ ചേന്ദമംഗലം സ്വദേശി (27), ജൂൺ 12ന് മുംബൈ- കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശി (26), മഹാരാഷ്ട്ര സ്വദേശി (25), കൂടാതെ രാജസ്ഥാൻ സ്വദേശി (31) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രാജസ്ഥാൻ സ്വദേശി ഐഎൻഎച്ച്എസ് സഞ്ജീവനിയിലാണ് ചികിത്സയിലുള്ളത്.
ജൂൺ 2ന് ഡൽഹി- കൊച്ചി വിമാനത്തിലെത്തിയ ഉദയംപേരൂർ സ്വദേശിനി (36), മെയ് 31ലെ നൈജീരിയ- കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശി (49), ജൂൺ 5ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ രാമമംഗലം സ്വദേശി (23), ജൂൺ 4ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ പുത്തൻവേലിക്കര സ്വദേശി (27), അതേ വിമാനത്തിലെത്തിയ ഏലൂർ സ്വദേശി (31), ചേരാനെല്ലൂർ സ്വദേശി (52), ജൂൺ 12 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ സ്വദേശിനി (43), ജൂൺ 4ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ കടവൂർ സ്വദേശി (25) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
Read Also: കോട്ടയത്ത് പത്ത് പേർക്ക് കൂടി കൊവിഡ്; ആകെ ചികിത്സയിലുള്ളത് 56 പേർ
കൂടാതെ ജൂൺ 12ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ കൊല്ലം സ്വദേശി (49), ജൂൺ 13ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ കൊല്ലം സ്വദേശി (53) എന്നിവരും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്. മെയ് 29ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള വടവുകോട് സ്വദേശി, ജൂൺ 5ന് രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി സ്വദേശിനി (46) എന്നിവർ രോഗമുക്തി നേടി.
ഇന്ന് 846 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്. ഇതിൽ 9834 പേർ വീടുകളിലും, 603 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ernakulam, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here