കൊല്ലം കടയ്ക്കലില്‍ പൊലീസുകാരന്റെ ദുരൂഹ മരണത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

കൊല്ലം കടയ്ക്കലില്‍ പൊലീസുകാരന്റെ ദുരൂഹ മരണത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ചരിപ്പറമ്പ് സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. സാനിറ്റൈസര്‍ നിര്‍മിക്കുന്നതിനായി വാങ്ങിയ സ്പിരിറ്റ് കുടിച്ചതാണ് പൊലീസുകാരന്റെ മരണകാരണമെന്നാണ് സൂചന.
മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫിസറായ അഖിലിനെ ഞായറാഴ്ച രാവിലെയാണ് ചരിപ്പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടതെത്തിയത്. ശനിയാഴ്ച്ച രാത്രി അഖില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് വിഷ്ണുവിനെ കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മദ്യത്തിന് പകരം സ്പിരിറ്റാണ് കുടിച്ചതെന്നാണ് യുവാവിന്റെ മൊഴി. സാനിറ്റൈസര്‍ നിര്‍മിക്കാനും മുറിവില്‍ പുരട്ടാനുമാണെന്ന് പറഞ്ഞാണ് സുഹൃത്ത് ജോലി ചെയ്യുന്ന വര്‍ക്കലയിലെ ആശുപത്രിയില്‍ നിന്നു സ്പിരിറ്റ് വാങ്ങിയതെന്നും ചോദ്യം ചെയ്യലില്‍ വിഷ്ണു സമ്മതിച്ചു.
പ്രതിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും വധശ്രമത്തിനും കേസെടുത്തു. കൊവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാല്‍ അഖിലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലെ സ്പിരിറ്റ് കുടിച്ചതാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകു. അഖിലിനൊപ്പം മദ്യപിച്ച മറ്റൊരു സുഹൃത്ത് ഗിരീഷും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടി.
Story Highlights: friend has been arrested in death of a policeman at Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here