സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ

kankana on sushant's death

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ബോളിവുഡിന് രൂക്ഷ വിമർശനവുമായി കങ്കണാ റണൗട്ട്. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം പോലും സുശാന്തിന് കിട്ടിയിരുന്നില്ലെന്നും മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണെന്നും അവർ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തൊരു വിഡിയോയിലൂടെയാണ് കങ്കണ ഇക്കാര്യങ്ങൾ ആരോപിച്ചിരിക്കുന്നത്.

സുശാന്തിന് ബോളിവുഡിൽ ഗോഡ്ഫാദറായി ആരും ഉണ്ടായിരുന്നില്ല. എന്നാലും കുറച്ച് കാലത്തിനുള്ളിൽ മികച്ച നടനാകുകയും അംഗീകാരങ്ങൾ കരസ്ഥമാക്കുകയും സുശാന്ത് ചെയ്തു. ചില അഭിനേതാക്കളുടെ മക്കളെ പോലെ പിൻവാതിലിലൂടെയല്ല സുശാന്ത് സിനിമാ ലോകത്തേക്ക് എത്തിയത്.

Read Also: ജയലളിത എന്നെ പോലെ ആയിരുന്നില്ല; അവർ ഐശ്വര്യയെ പോലെ: കങ്കണ റണൗട്ട്

എന്നാൽ ബോളിവുഡിലെ ചിലർ മാധ്യമങ്ങളിലൂടെ സുശാന്തിനെ അപമാനിക്കാൻ ശ്രമിക്കുകയാണ്. മാനസിക സംഘർഷം അനുഭവിക്കുന്ന താരങ്ങളോട് അനുഭാവപൂർവമായിരിക്കണം മാധ്യമങ്ങൾ പെരുമാറേണ്ടത്. സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയും ആക്കുമ്പോൾ അയാളെ ദുർബല ഹൃദയനാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സുശാന്ത് സ്റ്റാൻഫോർഡ് സർവകലാശാലയുടെ സ്‌കോളർഷിപ്പ് ലഭിച്ചയാളാണ്. കൂടാതെ റാങ്കും നേടിയിട്ടുണ്ട്. അയാൾ എങ്ങനെയാണ് ദുർബലനാകുകയെന്ന് കങ്കണ ചോദിക്കുന്നു. കൂടാതെ സഞ്ജയ് ദത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേൾക്കുമ്പോൾ ‘ക്യൂട്ട്’ ആയി തോന്നുന്നവർ തന്നെയാണ് സുശാന്തിനെ കുറിച്ചും കഥകളുണ്ടാക്കുന്നതെന്നും കങ്കണ.

 

 

kankana ranaut, sushant singh rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top